ഔഷധിയിൽ ഫീൽഡ് മാർക്കറ്റിംഗ് ഓഫീസർ നിയമനത്തിന് നിരവധി ഒഴിവുകൾ

ഇപ്പോഴും ജോലി അന്വേഷിക്കുന്ന നടക്കുന്ന ഉദ്യോഗാർത്ഥി ആണോ നിങ്ങൾ.  ഇതുവരെയും നിങ്ങൾക്ക് ജോലി ലഭിച്ചിട്ടില്ലേ. മാർക്കറ്റിംഗ് ഉള്ള താൽപര്യവും നല്ല വാക് സാമർത്ഥ്യവും നിങ്ങൾക്കുണ്ടോ. എങ്കിൽ ഇതാ നിങ്ങള്ക്ക് ഒരു സുവർണാവസരം. ഔഷധി നിങ്ങളെ വിളിക്കുന്നു.

കേരള സർക്കാർ സ്ഥാപനമായ ഔഷധി ഫീൽഡ് മാർക്കറ്റിംഗ് ഓഫീസർ തസ്തികയിലേക്ക് ഒരു വർഷം കരാർ അടിസ്ഥാനത്തിൽ ഒഴിവുകളിൽ ഉദ്യോഗാർഥികളെ ക്ഷണിക്കുന്നുണ്ട്. പ്രതിമാസം 12,000 രൂപ വരെ ശമ്പളവും ലഭിക്കുന്നു. ഇപ്പോൾ തന്നെ അപേക്ഷിക്കൂ

നിങ്ങൾക്ക് ഔഷധിയിൽ ഫീൽഡ് മാർക്കറ്റിംഗ് ഓഫീസർ ആവാൻ താല്പര്യമുണ്ടെങ്കിൽ നല്ല ഒരു അവസരം നിങ്ങളെ കാത്ത് ഇരിക്കുന്നു. കേരള സർക്കാർ സ്ഥാപനമായ ഔഷധിയിൽ ഫീൽഡ് മാർക്കറ്റിംഗ് ഓഫീസർ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു. ഒരു വർഷം കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 2021 ഓഗസ്റ്റ് നാലിന് വരെ അപേക്ഷകൾ സമർപ്പിക്കാം. കേരളത്തിൽ നിലവിൽ ഏഴ് ജില്ലകളാണ് ഒഴിവുകൾ ഉള്ളത്. കോട്ടയം എറണാകുളം പാലക്കാട് തൃശൂർ കോഴിക്കോട് മലപ്പുറം എന്നീ ജില്ലകളിലാണ് ഒഴിവുകൾ ഉള്ളത്. ഉദ്യോഗാർത്ഥികൾ 20 വയസ്സിനും 40 വയസ്സിനും ഇടയിൽ പ്രായമുള്ള അവരായിരിക്കണം. സംവരണ വിഭാഗക്കാർക്ക് സർക്കാർ ചട്ടങ്ങൾ പ്രകാരം ഇളവുകൾ ബാധകം.

വിദ്യാഭ്യാസ യോഗ്യത അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം കൂടാതെ നല്ല ആശയവിനിമയ മികവ് ഉണ്ടായിരിക്കണം. മാർക്കറ്റിംഗ് ഓഫീസർ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം. ഇരുചക്ര വാഹനം ഓടിക്കാൻ അറിഞ്ഞിരിക്കണം. ഫീൽഡ് മാർക്കറ്റിംഗ് ഓഫീസർ തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് മാസം 12100 രൂപ വരെ ആയിരിക്കും പ്രതിമാസ വേതനം. ഫീൽഡ് മാർക്കറ്റിംഗ് ഓഫീസർ തസ്തികയിൽ ജോലി ചെയ്യുന്നതിന് താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ് ജാതി വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം 2021 ഓഗസ്റ്റ് നാലിന് മുൻപ് തപാൽ വഴി അപേക്ഷകൾ സമർപ്പിക്കണം. അതുപോലെ തന്നെ അപേക്ഷയോടൊപ്പം ഫോൺ നമ്പർ നിർബന്ധമായും രേഖപ്പെടുത്തേണ്ടതാണ്.

അപേക്ഷകൾ അയക്കേണ്ട വിലാസം: THE PHARMACEUTICAL CORPORATION (IM) KERALA LIMITED KUTTANELLUR, THRISSUR – 680006