ആരോഗ്യവകുപ്പിൽ ഒഴിവുകൾ, നോർക്ക റൂട്‌സ് മുഖേന സൗദി അറേബ്യയിൽ ടെക്നിഷ്യൻമാർക്ക് അവസരം

സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേക്ക് ടെക്നീഷ്യൻ മാർക്ക് അവസരം. യോഗ്യത ബന്ധപ്പെട്ട മേഖലയിൽ ബാച്ചിലർ ഡിഗ്രി രണ്ടു വർഷത്തെ പ്രവൃത്തിപരിചയം 35 വയസ്സിൽ താഴെ ഉള്ളവരായിരിക്കണം. ബന്ധപ്പെട്ട മേഖലയിൽ ബാച്ചിലേഴ്സ് ഡിഗ്രി. രണ്ടു വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. പ്രായപരിധി: 35 വയസ്സിൽ താഴെ.  www.norkaroots.org ൽ ആഗസ്റ്റ് രണ്ട് വരെ അപേക്ഷിക്കാം.

ആരോഗ്യ കേരളം ഇടുക്കിയിൽ ഈ ഹെൽത്ത് പ്രൊജക്ടിൽ ഹാൻഡ് ഹോൾഡിങ് സപ്പോർട്ടിംഗ് സ്റ്റാഫ് തസ്തികയിലേക്ക് ആറുമാസത്തെ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രവർത്തിപരിചയം അഭികാമ്യമാണ്.  ഉദ്യോഗാർത്ഥികൾ 40 വയസ്സിൽ കവിയരുത് ഓഗസ്റ്റ് 6 വൈകിട്ട് 4  മണിക്ക് മുമ്പായി അപേക്ഷ ഓൺലൈനായി വേണം സമർപ്പിക്കാൻ. www.arogyakeralam.gov.in  എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

പാലക്കാട് മരുതറോഡ് പഞ്ചായത്തിൽ കോവിഡ കരുത് വാസൽ കേന്ദ്രത്തിലേക്ക് നഴ്സിനെ നിയമിക്കുന്നു. ഓഗസ്റ്റ് മൂന്നിന് രാവിലെ 11-ന് അപേക്ഷയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം മരുതറോഡ് പഞ്ചായത്തോഫീസിൽ എത്തിച്ചേരേണ്ടതാണ്.

ലക്കിടി കരുതൽ വാസ് കേന്ദ്രത്തിലേക്ക് സ്റ്റാഫ് നഴ്സുമാരുടെയും ശുചീകരണ തൊഴിലാളികളെയും താൽക്കാലിക നിയമനത്തിനു അപേക്ഷ ക്ഷണിച്ചു.

നെന്മാറ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ എക്സറേ ഈസി ടെക്നിഷ്യൻ ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവുകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിക്കുന്നു.

തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളജിലെ റേഡിയോ തെറാപ്പി ആൻഡ് റേഡിയോ ഡയഗ്നോസിസ് വിഭാഗത്തിലുള്ള റേഡിയോഗ്രാഫർ ഗ്രേഡ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

ഭാരതീയ ചികിത്സാ വകുപ്പിന് കീഴിൽ ജില്ലയിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

മലപ്പുറം ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ എൻ എ എം മുഖേന ഫാർമസിസ്റ്റ് നിയമങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു.

നല്ലൂർനാട് ജില്ലാ ട്രൈബൽ ആശുപത്രിയിലെ വിവിധ തസ്തികകളിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു.

ക്ലർക്ക് കം ടൈപ്പിസ്റ്റ് യോഗ്യത പ്ലസ് ടു ഡി സി യെ ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ് മലയാളം ലോവർ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം അപേക്ഷകൾ ക്ഷണിക്കുന്നു.

പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു.

സെക്യൂരിറ്റി കം ഡ്രൈവർ എസ്എസ്എൽസി ഹെവി മോട്ടോർ വാഹനം ഓടിക്കാനുള്ള ലൈസൻസ് മൂന്നു വർഷത്തെ മുൻ പരിചയം അഭികാമ്യം.

ആരോഗ്യ ഇൻഷുറൻസ് ഡേറ്റാ എൻട്രി ഓപ്പറേറ്റർ കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം മുൻ പരിചയം ഉള്ളവർക്ക് മുൻഗണന.