ഉദ്യോഗാർത്ഥികളെ അന്വേഷിച്ച് സഹകരണ ബാങ്കുകൾ

തൊഴിലില്ലായ്മ രൂക്ഷമായി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിൽ ഒരു ജോലി ലഭിക്കുക എന്നുള്ളത് ഏവരുടെയും സ്വപ്നമാണ്. അഭ്യസ്ഥവിദ്യരായ ഒരുപാട് ചെറുപ്പക്കാർ പഠിച്ച തൊഴിൽ ലഭിക്കാതെ അന്യനാട്ടിൽ പോയി കഷ്ടപ്പെടുകയാണ്. ഏതൊരു ജോലിക്കും അതിൻ്റേതായ മാന്യത ഉണ്ടെന്നിരിക്കേ ആഗ്രഹിച്ച ജോലി നേടുക എന്നുള്ളത് ഒരു വെല്ലുവിളിയാണ്. ഏവർക്കും പ്രതീക്ഷ നൽകിക്കൊണ്ട് സഹകരണ ബേങ്കുകളിൽ നിരവധി തൊഴിലവസരങ്ങളാണ് ഇപ്പോൾ വിജ്ഞാപനം ചെയ്യപെട്ടിട്ടുള്ളത്. കേരളത്തിൻ്റെ വിവിധ ജില്ലകളിൽ പ്രവൃത്തിക്കുന്ന സഹകരണ സംഘം / ബേങ്കുകൾ എന്നിവിടങ്ങളിലേക്ക് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു കൊണ്ട് സർവീസ് പരീക്ഷാ ബോർഡിൻ്റെ വിജ്ഞാപനം പുറത്തിറങ്ങി. അസിസ്റ്റൻ്റ് സെക്രട്ടറി, ചീഫ് എക്കൗണ്ടൻറ്, മാനേജർ, ക്യാഷർ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ജൂനിയർ ക്ലർക്ക്, ഡേറ്റാ എൻട്രി ഓപറേറ്റർ, ടൈപ്പിസ്റ്റ് എന്നീ തസ്തികകളിലാണ് നിയമനം.2021 സെപ്റ്റംബർ 1 ന് മുൻപായി അപേക്ഷ സമർപ്പിക്കണം.

ചീഫ് എക്കൗണ്ടൻറ്, അസിസ്റ്റൻ്റ് സെക്രട്ടറി, മാനേജർ എന്നീ തസ്തികകൾക്ക് വേണ്ട അടിസ്ഥാന യോഗ്യത – ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് അൻപത് ശതമാനത്തിൽ കുറയാത്ത ബിരുദവും കേരളത്തിലെ ഏതെങ്കിലും സർവകലാശാലയിൽ നിന്നും അൻപത് ശതമാനത്തിൽ കുറയാത്ത B.Com, അല്ലെങ്കിൽ സബോർഡിനേറ്റ് പേഴ്സണൽ കോഓപറേറ്റീവ് ട്രെയിനിങ്ങ് കോഴ്സോ കഴിഞ്ഞിരിക്കണം.
ജൂനിയർ ക്ലർക്ക് തസ്തികയിൽ സബോർഡിനേറ്റ് പേഴ്സണൽ കോഓപറേറ്റീവ് ട്രെയിനിങ്ങും SSLC തതുല്യം എന്നിവയാണ് യോഗ്യത. സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ IT, ഇലക്ട്രോണിക്സ് ഏൻറ് കമ്യൂണികേഷൻ, കമ്പ്യൂട്ടർ സയൻസ് എന്നിവയിൽ B.Tec അല്ലെങ്കിൽ M.S.C, MCA എന്നിവയാണ് ആവശ്യമായ യോഗ്യത. മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും നിർബന്ധമാണ്.

ടൈപ്പിസ്റ്റിന് SSLC തതുല്യം കൂടാതെ K.G.T.E ഇംഗ്ലിഷ് & മലയാളം ടൈപ്റൈറ്റിങ്ങിൽ (ലോവർ ) ഉള്ളവർക്കും അപേക്ഷിക്കാം.  സർക്കാർ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്നും ഡാറ്റാ എൻട്രി പാസായവർക്കും, അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം ഉള്ളവർക്കും, ഒരു വർഷത്തിൽ കുറയാതെ അംഗീകൃത സ്ഥാപനത്തിൽ പ്രവൃത്തി പരിചയം ഉള്ളവർക്കും ഡാറ്റാ എൻട്രി ഓപറേറ്റർ തസ്തികയിൽ അപേക്ഷിക്കാം.
താൽപര്യമുള്ളവർക്ക് നേരിട്ടോ, തപാൽ മുഖേനയോ അപേക്ഷകൾ അയക്കാവുന്നതാണ്.  കൂടുതൽ വിശദാംശങ്ങൾക്ക് ഒദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ച് ഉറപ്പു വരുത്താവുന്നതാണ്.

Notification – Link

അപേക്ഷകൾ അയക്കേണ്ട വിലാസം –

സെക്രട്ടറി,
സഹകരണ സർവീസ് പരീക്ഷാ ബോർഡ്
കേരള സംസ്ഥാന സഹകരണ ബേങ്ക് ബിൽഡിങ്
ഓവർ ബ്രിഡ്ജ്, ജനറൽ പോസ്റ്റോഫീസ്
തിരുവനന്തപുരം
695 001