ബീവറേജസ് ഔട്ട്‌ലെറ്റുകളിൽ ജോലിനേടാൻ ഇതാ ഒരു സുവർണ്ണാവസരം

കേരളത്തിലെ ബീവറേജസിൽ അസിസ്റ്റന്റ് ജോലിനേടാൻ പിഎസ്സി ഔദ്യോഗിക വിഞാപനം പുറപ്പെടുവിച്ചു. അസിസ്റ്റന്റ് ഗ്രേഡ് 2 തസ്തികയിലേക്കുള്ള റിക്രൂട്ട്മെന്റ് ആണ് നടക്കുക.ഒറ്റ തവണ രെജിസ്ട്രേഷന് ശേഷം, ഔദ്യോഗിക സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാനാകും.

വിജ്ഞാപനം:
വകുപ്പ് : കേരള സ്റ്റേറ്റ്, ബിവറേജസ് (മാനുഫാക്ച്വറിംഗ് & മാർക്കറ്റിംഗ്) കോർപ്പറേഷൻ ലിമിറ്റഡ്, തസ്തികയുടെ പേര് : അസിസ്റ്റന്റ് ഗ്രേഡ് II, ശമ്പള൦ : ₹ 22200-48000/-, ഒഴിവുകളുടെ എണ്ണം : 36, പ്രായപരിധി :18-36.

ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം ആണ് യോഗ്യത. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ (www.keralapsc.gov.in) വൺ ടൈം രജിസ്റ്റർ ചെയ്യണം. ഇങ്ങനെ രജിസ്റ്റർ ചെയ്തവർക്ക് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷകൾ സമർപ്പിക്കാനാകും.

Notification – Link
Apply – Link